മലപ്പുറം : കരിപ്പൂരിനെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് ഓസ്ട്രേലിയയില്‍ നിന്നുമെത്തിയ പാന്തര്‍, പാന്തറിന് നന്ദി പറഞ്ഞ് വിമാനത്തിലെ യാത്രക്കാരും ബന്ധുക്കളും നാട്ടുകാരും . കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ തീയില്‍ നിന്ന് രക്ഷിച്ചത് ‘ഓസ്ട്രിയന്‍ പാന്തര്‍’. പൈലറ്റുകള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ച അപകടത്തില്‍ വിമാനത്തെ തീയില്‍ നിന്ന് രക്ഷിച്ചത് ആ പാന്തറിനെ അടിയന്തര ഇടപെടല്‍ തന്നെയടായിരുന്നു. അന്ന് തീപിടിത്തം സംഭവിച്ചിരുന്നെങ്കിലും യാത്രക്കാരും സഹായിക്കാനെത്തിവരും ഉള്‍പ്പടെയുള്ളവര്‍ക്ക് വന്‍ ഭീഷണിയാകുമായിരുന്നു.
തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തീ പിടിക്കാത്തതിനാല്‍ പാന്തറുകള്‍ ആ നിമിഷം തന്നെ പറന്നെത്തിയിരുന്നു. ഓസ്ട്രിയയില്‍ നിര്‍മിച്ച ഫയര്‍ റെസ്‌ക്യൂ വാഹനമാണ് വിമാനം തീ പിടിക്കാതിരിക്കാന്‍ സഹായിച്ചത്. ഓസ്ട്രിയന്‍ നിര്‍മാതാക്കളായ റോസെന്‍ബ ഔര്‍ നിര്‍മിച്ച എയര്‍പോര്‍ട്ട് ക്രാഷ് ടെന്‍ഡറിന്റെ മാതൃകയാണ് റോസെന്‍ബ ഔര്‍ പാന്തര്‍. 10 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക ഫയര്‍ റെസ്‌ക്യൂ വാഹനം കരിപ്പൂരിലേക്ക് ഇറക്കുമതി ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തില്‍ പാന്തറിന്റെ 4 യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്.
സാധാരണയായി ഒരു ഫ്‌ലൈറ്റ് റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ തന്നെ ഫയര്‍ യൂണിറ്റുകള്‍ തയാറാകും. വെള്ളിയാഴ്ച, എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലത്തു തൊട്ടപ്പോള്‍ തന്നെ ഫയര്‍ യൂണിറ്റുകളിലൊന്ന് വിമാനത്തെ പിന്തുടരാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് നിര്‍ദേശിച്ചിരുന്നു.
വിമാനത്തിലെ ഇന്ധനം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുമ്പോള്‍, മിനിറ്റുകള്‍ക്കുള്ളില്‍ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഫിലിം-ഫോര്‍മിംഗ് ഫോഗ് (എഫ്എഫ്എഫ് 1) പുറത്തുവിടുന്നതിലൂടെ പാന്തര്‍ ഇന്ധന ചോര്‍ച്ചാ ഭീഷണിയെ തടഞ്ഞു.
Post Your Comments