Latest NewsKeralaNews

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും : സന്ദര്‍ശനം ഈ വഴി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെ ആനച്ചാലിലെത്തും. അവിടെനിന്നും റോഡുമാര്‍ഗം പെട്ടിമുടിയിലേക്ക് പോകും. ഇതുവരെ 53 പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് കണ്ടെടുത്തത്.

read also : സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എഎസ്പി ഷൗക്കത്തലിയ്ക്ക് കേന്ദ്രത്തില്‍ നിന്ന് പുരസ്‌കാരം

ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം നടപ്പാക്കുന്നതിന് മുന്നോടിയായി ഇതു സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങാന്‍ മന്ത്രിസഭയില്‍ തീരുമാനമുണ്ടായിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍നടപടികള്‍. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button