കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നിലെ റാക്കറ്റ് സ്വര്‍ണം എത്തിക്കുന്നത് ജ്വല്ലറികളിലേയ്ക്ക് …. കസ്റ്റംസ് അന്വേഷണം ജ്വല്ലറികളെ കേന്ദ്രീകരിച്ച്. യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവാങ്ങിയ സ്വര്‍ണം ഷംസുദ്ദീന് നല്‍കിയതായുള്ള മൊഴിയുണ്ട്.
Read Also : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലിന് നോട്ടിസ് അയച്ച് കസ്റ്റംസ്
കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പങ്കാളിയായ ജ്വല്ലറിയിലൂടെ മാറ്റിയെടുക്കുകയാണ് പതിവെന്ന് കസ്റ്റംസ് പറഞ്ഞു. അതേസമയം, യു.എ.ഇ. കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി. കസ്റ്റംസ് അസി. കമ്മീഷണര്‍ എന്‍.എസ് ദേവാണ് ഓഗസ്റ്റ് 20-നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയത്.
Post Your Comments