തിരുവനന്തപുരം: കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് പറഞ്ഞിട്ടും ശിവശങ്കര്‍ തയ്യാറാകാത്തതിന് പിന്നിൽ ‘ചൈന’. ജൂണ്‍ 30ന് എത്തിയ നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഉണ്ടെന്ന് വെളിപ്പെടുത്താതെയാണ് സ്വപ്ന ശിവശങ്കറിനോട് സഹായം ആവശ്യപ്പെട്ടത്. എന്നാൽ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇത് മൂലം കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ പ്രയാസമാണെന്നും അതാകും പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ വൈകുന്നതെന്നുമാണ് ശിവശങ്കർ സ്വപ്നയോട് പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ പാഴ്‌സല്‍ വിട്ടുകിട്ടുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ നിലപാട്.
Read also: റഫേല്‍ ഇന്ത്യയിലെത്തിയതോടെ ആശങ്ക: അമേരിക്കയെ സഹായത്തിനായി ആശ്രയിച്ച് പാകിസ്ഥാൻ
ശിവശങ്കർ സഹായിക്കില്ലെന്ന് ഉറപ്പായതോടെ സ്വപ്നയും സന്ദീപും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനൊപ്പം വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പാഴ്‌സൽ തുറന്നു പരിശോധിക്കുകയും സ്വർണം കണ്ടെത്തുകയുമായിരുന്നു. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളിലാണ് 30 കിലോ സ്വര്‍ണം കണ്ടെത്തിയത്.
Post Your Comments