താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി മുന്‍ ഓസിസ് ഇതിഹാസവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ആദം ഗില്‍ക്രിസ്റ്റ്. 2008 ല്‍ അഡ്ലെയ്ഡില്‍ ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ വി വി എസ് ലക്ഷ്മന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് തന്നെ ഇത്തരത്തില്‍ ഏവരെയും ഞെട്ടിപ്പിച്ച വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് ഗില്ലി പറയുന്നത്. ടിവി അവതാരക മഡോണ ടിക്‌സീറയുമായുള്ള ‘ലൈവ് കണക്റ്റ്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരു ടെസ്റ്റ് മത്സരത്തില്‍ വിവിഎസ് ലക്ഷ്മന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. ഇത് വിരമിക്കാന്‍ ഒരു നല്ല കാരണമാണെന്ന് ഞാന്‍ കരുതുന്നു. കാരണം നിങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്നും അത്തരത്തിലുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കില്ല. ലഭിക്കുന്നത് നഷ്ടപ്പെടുത്തിയാല്‍ വലിയ വില നല്‍കേണ്ടി വരും അതിന്.’ ഗില്ലി പറഞ്ഞു.
https://www.instagram.com/p/CACiXdSg3sw/?utm_source=ig_embed
അതേസമയം കളിയില്‍ ഇന്ത്യ-ഓസ്ട്രേലിയ വൈരാഗ്യത്തെക്കുറിച്ച് സംസാരിച്ച ഗില്‍ക്രിസ്റ്റ്, ഇന്ത്യന്‍ ടീമില്‍ രണ്ട് താരങ്ങള്‍ പലപ്പോളായും തലവേദന ഉണ്ടാക്കിയിരുന്നുവെന്നും താരം പറഞ്ഞു. വിവിഎസ് ലക്ഷ്മണും ഹര്‍ഭജനും സിംഗുമാണ് ആ രണ്ട് കളിക്കാര്‍. ”ഞങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഉപയോഗിച്ചിരുന്നത് ലക്ഷ്മണിനെയായിരുന്നുവെന്നും തുടര്‍ന്ന് ഞങ്ങളെ പുറത്താക്കുന്നതിനായി ഹര്‍ഭജന്‍ പന്തെറിയുമായിരുന്നുവെന്നും” ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഗില്‍ക്രിസ്റ്റ് ടെസ്റ്റ് മത്സരത്തിലേക്ക് കടന്നിരുന്നെങ്കിലും കളിയുടെ പാതിവഴിയില്‍ പ്രഖ്യാപിച്ച തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പറുടെ റോളില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിയെന്ന ബഹുമതി നേടിയ താരം 1999 ല്‍ പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കരിയറില്‍ 396 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 905 പേരെ പുറത്താക്കിയിട്ടുണ്ട്. ഇതില്‍ 813 ക്യാച്ചുകളും 92 സ്റ്റമ്പിംഗുകളുമാണ് ഉള്‍പ്പെടുന്നത്.
ഗിൽക്രിസ്റ്റ് 96 ടെസ്റ്റ് മത്സരങ്ങളും 287 ഏകദിനങ്ങളും 13 ടി 20 കളും ഓസ്ട്രേലിയയ്ക്കായി കളിച്ചു. യഥാക്രമം 5570 ഉം 9619 ഉം 272 റൺസും നേടി.
Post Your Comments