KeralaLatest NewsNews

കൊറോണ രോഗികളുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊറോണ രോഗികളുടെ ടെലിഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. കോള്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ നിലനില്‍ക്കില്ല. മാസങ്ങളായി ഇതു തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button