തിരുവനന്തപുരം : ഫോണ്‍വിളിക്കുന്ന സമയത്തെ, കോവിഡ് സന്ദേശങ്ങള്‍ അവസാനിപ്പിച്ച് ബി.എസ്.എന്‍.എല്‍. നിലവിലെ മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ ഈ ബോധവത്കരണ സന്ദേശങ്ങള്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ദുരന്തസാഹചര്യം നേരിടുന്നതിന് അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു. ഇത് വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവാന്‍ വരെ കാരമായേക്കാമെന്ന പരാതിയാണ് ഉയര്‍ന്നത്.
ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഈ അറിയിപ്പ് നിര്‍ത്തിയത്..ബിഎസ്എന്‍എല്‍ തീരുമാനത്തിന് പിന്നാലെ മറ്റ് ടെലികോം കമ്പനികള്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ബോധവത്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്.
Post Your Comments