KeralaNews

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പരിരക്ഷയും റിസ്‌ക് അലവന്‍സും കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട പൊലീസിനും നല്‍കണം : ഒ.രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പരിരക്ഷയും റിസ്‌ക് അലവന്‍സും കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട പൊലീസിനും നല്‍കണമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് നല്‍ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച 30 ശതമാനം റിസ്‌ക് അലവന്‍സും കൊറോണ പ്രതിരോധ പ്രവര്‍ത്തതനത്തില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പോലീസിനും നല്‍കണമെന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസ് സേനാംഗങ്ങളില്‍ പലര്‍ക്കും കൊറോണ ബാധിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. കൊറോണ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നേരിട്ട് നോക്കിയിരുന്ന ജോലികള്‍ ഇപ്പോള്‍ പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അമിത ജോലി ഭാരവും മാനസിക സംഘര്‍ഷവും കാരണം അരക്ഷിതാവസ്ഥയിലാണ് പോലീസ് സേനാംഗങ്ങള്‍. അതിനാല്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസ് സേനയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും 30 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button