Latest NewsIndiaNews

പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ നമ്മള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന വെര്‍ച്ചല്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, തെലങ്കാന,കര്‍ണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യാേഗത്തില്‍ പങ്കെടുത്തു.

Read also: ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം,കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയ ശേഷമുള്ള കൂടികാഴ്ചയാണിത്. കൊവിഡ് ബാധിച്ച്‌ 72 മണിക്കൂറിനകം അറിയാന്‍ കഴിയുമെങ്കില്‍ അതിനെ നിയന്ത്രിക്കാനാകുമെന്നാണ് ആരോഗ്യവിഗദ്ധര്‍ പറയുന്നതെന്നും ബീഹാര്‍, ഗുജറാത്ത്, യു പി, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പരിശോധനകള്‍ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 35 ശതമാനം തുക കൊവിഡ് പ്രതിരോധത്തിനായി ചെലവാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് ആവശ്യപ്പെടുകയുണ്ടായി. ആയിരം കോടിയുടെ അധിക ധനസഹായം വേണമെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button