മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്നാവശ്യപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും. കാറില്‍ സഞ്ചരിക്കെ മാസ്ക് ധരിക്കാതിരുന്ന താരത്തിനും ഭാര്യക്കും പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥയോട് ജഡേജയും ഭാര്യയും തട്ടിക്കയറുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 10, തിങ്കളാഴ്ച രാത്രി 10 മണിയോടെ രവീന്ദ്ര ജഡേജയും ഭാര്യയും കാറില്‍ സഞ്ചരിക്കെ ഇവര്‍ മാസ്ക് ധരിച്ചിട്ടില്ലെന്ന് കണ്ട വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായി കാര്‍ തടഞ്ഞു നിര്‍ത്തി ഇവരെ ചോദ്യം ചെയ്തു. മാസ്ക് ധരിക്കാത്തതിനു പിഴയടക്കണം എന്നും ലൈസന്‍സ് കാണിക്കണം എന്നും പൊലീസ് ഉദ്യോഗസ്ഥ ഇവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജഡേജയും ഭാര്യയും മോശമായി പെരുമാറിയെന്ന് സോനലും സോനല്‍ മോശമായി പെരുമാറിയെന്ന് ജഡേജയും ഭാര്യയും ആരോപിക്കുന്നു.
ഇതിനിടെ, സംഭവത്തിനു ശേഷം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സോനാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അരമ്മനിക്കൂറിനു ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
രവീന്ദ്ര ജഡേജ മാസ്‌ക് ധരിച്ചിരുന്നു എന്നും ഭാര്യയാണ് ധരിക്കാതിരുന്നത് എന്നുമാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Post Your Comments