ന്യൂഡല്‍ഹി: കൊവിഡ് മുക്തരായവര്‍ക്കായി മാർഗനിർദേശം തയ്യാറാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കൊവിഡ് മുക്തരായവര്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നത്. ആരോഗ്യമന്ത്രായത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കാണ് ഇതിന്റെ ചുമതല.
Read also: കൊറോണക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഇന്ത്യ: രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക്
അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറില്‍ 47,746 പേരുടെ രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,83,489 ആയി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 68.9 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 6,39,929 പേരാണ് ചികിത്സയിലുള്ളത്. ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനമാണിത്. മരണ നിരക്ക് 2 ശതമാനത്തിലും കുറഞ്ഞ് 1.99 ശതമാനത്തിലും എത്തിയിട്ടുണ്ട്.
Post Your Comments