Latest NewsNewsIndiaInternational

ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ,യുകെ ഡെവലപ്മെന്റ് അക്കാദമി

നിരവധി കാരണങ്ങളാലാണ് ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം സ്ഥാനത്തിന് അർഹനാക്കിയത്

ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി . യുകെ ആസ്ഥാനമായ ഡെവലപ്മെന്റ് അക്കാദമി പുറത്തിവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . ജനങ്ങളുമായി സംവദിക്കാനും ഒരു മികച്ച പ്രസംഗത്തിലൂടെ അവരെ കയ്യിലെടുക്കാനും നേതാക്കൾക്ക് സാധിക്കും എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലായിരുന്നു മികച്ച നേതാക്കളിൽ മൂന്നാമത് മോദിയാണെന്ന് കണ്ടെത്തിയത്.നിരവധി കാരണങ്ങളാലാണ് ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം സ്ഥാനത്തിന് അർഹനാക്കിയത് എന്നാണ് പഠനം പറയുന്നത്. അദ്ദേഹം പൊതുപ്രഭാഷകനായി തിളങ്ങുകയും ഒപ്പം തന്റെ പ്രേക്ഷകരുമായി വളരെ നന്നായി ഇടപഴകുകയും ചെയ്യുന്നു . ജനങ്ങളോട് സംവദിക്കുമ്പോൾ അനിതരസാധാരണമായി മിഴി സമ്പര്‍ക്കവും പോസിറ്റീവ് ബോഡി ലാംഗ്വേജും ഉപയോഗിച്ച് തന്റെ സന്ദേശങ്ങള്‍ജനങ്ങളിൽ എത്തിക്കുന്നു .

പ്രേക്ഷകര്‍ക്ക് താല്‍പ്പര്യവും ഇടപഴകലും നിലനിര്‍ത്തുന്നതിന് അദ്ദേഹം ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ നടത്തിയാണ് സംസാരിക്കുന്നതെന്നും പറയുന്നു.ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്ദ ആർഡേർണാണ് ലോകത്തെ മികച്ച നേതാക്കളിൽ ഒന്നാം സ്ഥാനത്തുള്ളത്.രണ്ടാം സ്ഥാനം ജർമൻ ചാൻസലർ ആയ ആംഗലാ മെർക്കലിനാണ്.

നാലാം സ്ഥാനത്ത് കനേഡിയന്‍പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അഞ്ചാമത്, സ്കോട്ട്ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍നിക്കോള സ്റ്റര്‍ജിയനുമാണ്. ആറാമത് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍, ഏഴാമത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍മാക്രോണ്‍, എട്ടാമത് നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ്, ഒന്‍പതാമത് ഇറ്റാലിയന്‍പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, പത്താമത് ഓസ്ട്രേലിയന്‍പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍എന്നിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button