ശ്രീലങ്കയുടെ 13ാമത് പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സ സത്യപ്രതിജ്ഞ ചെയ്തു. കെലനിയയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജമഹ വിഹാരയ ബുദ്ധക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒമ്ബതരക്കായിരുന്നു ചടങ്ങ്. ഇളയ സഹോദരനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോടബയ രാജപക്സ സത്യപ്രതിജ്ഞ ചടങ്ങ് നിയന്ത്രിച്ചു.
ശ്രീലങ്ക പീപ്ള്‍സ് പാര്ട്ടിനേതാവായായ 74കാരന് മഹീന്ദ നാലാം തവണയാണ് പ്രധാനമന്ത്രി പദമേറുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ 50 വര്‍ഷം തികച്ചതിെന്റ വാര്‍ഷികം കഴിഞ്ഞ ജൂലൈയിലായിരുന്നു. 1970ല്‍ 24ാം വയസ്സിലാണ് ആദ്യമായി ശ്രീലങ്കന്‍ പാര്‍ലമെന്റംഗമാകുന്നത്.
രണ്ടു തവണ പ്രസിഡന്റായിരുന്ന മഹിന്ദ 50 വര്‍ഷമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ്. തമിഴ് പുലികളെ നിഷ്കരുണം അടിച്ചമര്‍ത്തിയ മഹിന്ദ 2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അധികാരം തിരിച്ചുപിടിച്ച് ലങ്കന്‍ രാഷ്ട്രീയത്തില്‍ രാജപക്സെ കുടുംബത്തിന്റെ ആധിപത്യം പൂര്‍ണമാക്കുകയാണ്.
Post Your Comments