Bikes & ScootersLatest NewsNewsAutomobile

ജനപ്രിയ സ്കൂട്ടറിന് ഒരു നിറം കൂടി നൽകി, വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിസ്

ജനപ്രിയ സ്കൂട്ടറായ എന്‍ടോര്‍ഖ് 125ന് ഒരു നിറം കൂടി നൽകി, വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിസ്. യെല്ലോ റേസ് എഡിഷൻ എന്ന മോഡൽ കമ്പനി അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ റെഡ് റേസ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ച് വന്‍ വിജയം നേടിയതിന്റെ ഭാഗമായാണ് ഈ ഒരു നിറം കൂടി സ്കൂട്ടറിന് നൽകുന്നത്.

TVS NTORQ RACE EDITION

യെല്ലോ, ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ കളർ ആയിരിക്കും യെല്ലോ റേസ് എഡിഷനില്‍ ഉൾപ്പെടുത്തുക. പുതിയ നിറം അല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. . ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ലഭിക്കുക. നിലവിൽ വിപണിയിൽ ഉള്ള എൻ‌ടോർഖ് റേസ് എഡിഷന് 74,365 രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ വേരിയന്റിനും സമാനമായ വില ലഭിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button