ന്യൂ ഡൽഹി : പരിസ്ഥിതിക ആഘാത പഠന (ഇഐഎ) കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി . രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാനും പരിസ്ഥിതിനാശത്തിനു തടയിടാനും ഇഐഎ 2020 കരട് പിൻവലിക്കണമെന്നും, രാജ്യത്തിന്റെ വിഭവങ്ങൾ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കൾക്കായി ബിജെപി സർക്കാർ കൊള്ളയടിക്കുന്നതിന്റെ മറ്റൊരു ഭയാനകമായ ഉദാഹരണമാണിതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
EIA2020 ड्राफ़्ट का मक़सद साफ़ है – #LootOfTheNation
यह एक और ख़ौफ़नाक उदाहरण है कि भाजपा सरकार देश के संसाधन लूटने वाले चुनिंदा सूट-बूट के ‘मित्रों’ के लिए क्या-क्या करती आ रही है।
EIA 2020 draft must be withdrawn to stop #LootOfTheNation and environmental destruction.
— Rahul Gandhi (@RahulGandhi) August 10, 2020
കഴിഞ്ഞ ദിവസവും ഇഐഎ കരടിനെതിരെ വിമർശനവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ അഭിപ്രായത്തിനായി ഇപ്പോൾ തയാറാക്കിയ കരട് അപമാനകരവും അപകടകരവുമാണ്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വർഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാൻ കരട് നിയമത്തിന് കഴിവുണ്ട്. ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളായ കൽക്കരി ഖനനം, മറ്റ് ധാതു ഖനനം എന്നിവയ്ക്ക് ഇനിമേൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. ഇടതൂർന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകൾക്കോ റെയിൽവേ ലൈനുകൾക്കോ വേണ്ടി വൻതോതിൽ മരങ്ങൾ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കുമെന്നും ഫേസ്ബുക് കുറിപ്പിലൂടെ രാഹുൽ പറഞ്ഞു.
Post Your Comments