Latest NewsKeralaNews

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണോ എന്ന് സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍… അദ്ദേഹത്തിന് മുഖ്യമന്ത്രി എന്ന പദത്തിനോടാണ് നിരോധമെന്ന് സംശയം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണോ എന്ന് സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയിലെ വിദേശ സഹായത്തിനു കമ്മീഷന്‍ കൈപ്പറ്റിയ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഏറെ രസകരമായ പ്രതികരണം.

Read Also : ശബരിമല തീര്‍ത്ഥാടനം : പുതിയ തീരുമാനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസുകാര്‍ക്കെതിരായ കേസ് പിന്‍വലിച്ചത് തന്റെ വകുപ്പല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുന്‍മുഖ്യമന്ത്രിക്കെതിരായാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്‌നം എന്നു തോന്നുന്നു. തന്നെ ചാരി അവിടത്തെ പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കോവിഡ് കാലത്ത് പ്രതിപക്ഷനേതാവ് നിരവധിയായ വിഷയങ്ങളില്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ തനിക്കും സര്‍ക്കാരിനുമെതിരേ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button