മുംബൈ • 12 എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. അത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
12 എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയിലേക്ക് പോയവര്‍ ഇപ്പോള്‍ എന്‍.സി.പിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം പരിഗണനയിലാണെന്നും അത് ഉടന്‍ പരസ്യമാക്കുമെന്നും മാലിക് ട്വീറ്റ് ചെയ്തു.
कुछ लोग 12 एनसीपी विधायकों की बीजेपी में जाने की अफवाह फैला रहें है, यह बे बुनियाद और मनगढन्त खबर है,
उलट चुनाव से पहले बीजेपी में गए विधायक एनसीपी में लौटने के लिए आतूर हैं लेकिन इस पर अभी कोई फैसला नहीं हुआ है जल्द फैसला कर जानकारी सार्वजनिक की जाए गी ।@PTI_News @ani_digital— Nawab Malik نواب ملک नवाब मलिक (@nawabmalikncp) August 10, 2020
Post Your Comments