COVID 19Latest NewsNewsKuwaitGulf

കുവൈത്തില്‍ ഇന്ന് 687 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 443 പേര്‍ സ്വദേശികളാണ്. ഇതടക്കം ഇന്നുവരെ ആകെ രോഗബാധിതരുടെ എണ്ണം 72,400 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 147, അഹമദി 168 ,ഹവല്ലി 117, കേപിറ്റല്‍ 87, ജഹറ 168.

ഇന്ന് 509 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 64,028 ആയി. ആകെ 7890 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 117 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,450 പേര്‍ക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,35,803 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button