കൊച്ചി: ഉന്നതവിദ്യഭ്യാസ മന്ത്രി കെ.ടി.ജലീലിന് കുരുക്ക് മുറുകുന്നു. മന്ത്രി ചെയര്‍മാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ മാര്‍ച്ച് 4ന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതില്‍ 32 പാക്കറ്റാണ് മലപ്പുറത്തെത്തിച്ചത്. ഇത് ദുരൂഹമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി കസ്റ്റംസ് കേന്ദ്രാനുമതി തേടിയിട്ടുണ്ട്. കോണ്‍സുലേറ്റയച്ച പാഴ്‌സലുകള്‍ മലപ്പുറത്തുണ്ടെന്ന് ജലീല്‍ വെളിപ്പെടുത്തിയിരുന്നു. പാഴ്‌സല്‍ കടത്തിയ സമയത്ത് സിആപ്റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുല്‍ റഹ്മാനെയും ചോദ്യം ചെയ്യും.
കാര്‍ഗോ മാര്‍ച്ചിലാണ് എത്തിച്ചതെങ്കിലും ജൂണ്‍ 18നാണ് രണ്ട് കോണ്‍സുലേറ്റ് വാഹനങ്ങളില്‍ പാക്കറ്റുകള്‍ സിആപ്റ്റിലെത്തിച്ചത്. പാഴ്‌സലുകള്‍ അടച്ചുമൂടിയ ലോറിയില്‍ മലപ്പുറത്ത് എത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലക്ക് പോയി. സിആപ്റ്റിലെ ഡ്രൈവറെ ഒഴിവാക്കി പുറമെ നിന്നുള്ള ഡ്രൈവറെയാണ് ഈ യാത്രയ്ക്ക് നിയോഗിച്ചത്. ഇക്കാലയളവില്‍ സ്വപ്നയുമായുള്ള ജലീലിന്റെ ഫോണ്‍ വിളികളും അന്വേഷിക്കും. പാഴ്‌സല്‍ കടത്തിയതിനു പിന്നാലെ, സിആപ്റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുല്‍ റഹ്മാനെ എല്‍.ബി.എസ് ഡയറക്ടറായി മാറ്റിനിയമിച്ചതും സംശയത്തിലാണ്.
Post Your Comments