
കൊല്‍ക്കത്ത : കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന വന്‍ കൊള്ള. കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ കാണാന്‍ സ്വാകാര്യ ആശുപത്രി പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് സംഭവം.
read also : എങ്ങനെയാണ് കോവിഡ് വാക്സിൻ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത്? കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റഷ്യ
ശനിയാഴ്ചയാണ് കൊവിഡ് ബാധിച്ച് ഹരി ഗുപ്ത മരിച്ചത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെയാണ് വിവരം ബന്ധുക്കളെ ആശുപത്രി അറിയിക്കുന്നത്. മൃതദേഹം കാണിക്കണമെങ്കില്‍ 51,000 രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മൃതദേഹം സംസ്‌കരിക്കാന്‍ പോവുകയാണെന്നും കാണിക്കണമെങ്കില്‍ 51,000 രൂപ ആശുപത്രി അധികൃതര്‍ ചോദിച്ചെന്നും മന്‍ സാഗര്‍ ഗുപ്ത പറഞ്ഞു. ഇത് എതിര്‍ത്തപ്പോള്‍ 31000 മതിയെന്നു പറഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു.
Post Your Comments