Latest NewsNewsIndia

തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.   രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ചാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി അവസരങ്ങള്‍ ഉണ്ടാകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

 

ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വിമര്‍ശനം. തൊഴില്‍ നല്‍കൂവെന്ന ക്യാംപയിനും രാഹുല്‍ ഗാന്ധി ആരംഭിച്ചു. തൊഴില്‍ നഷ്ടമാവുകയും തൊഴില്‍ ലഭിക്കാതെയുമുള്ള യുവജനങ്ങള്‍ സര്‍ക്കാരിനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനായി ശബ്ദമുയര്‍ത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടാക്കുമെന്ന് യുവജനങ്ങള്‍ക്ക് സ്വപ്നം നല്‍കിയ മോദി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലം 14 കോടി ആളുകള്‍ തൊഴില്‍ രഹിതരായി.

നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൌണ്‍ എന്നിവ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ത്തു.യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് രാജ്യമുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button