COVID 19KeralaLatest NewsNews

ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം: കർശന നടപടിക്കു പൊലീസിന് നിർദേശം നൽകി തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം : പുല്ലുവിളയില്‍ ഒരു സംഘം അക്രമികള്‍ ആരോഗ്യ പ്രവർത്തകർക്കെതിരേ നടത്തിയ അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി.

സംഭവത്തെ ശക്തമായി അപലപിച്ച കളക്ടർ, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

പുല്ലുവിള നിവാസികൾ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ജില്ലാ ഭരണകൂടം തയ്യാറാണ്. സർക്കാർ നടപടികളോടു മേഖലയിലെ ജനങ്ങൾ പൂർണായി സഹകരിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഉത്തരവാദികളായ ചിലർ പ്രദേശവാസികളായ മറ്റുള്ളവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടം ശ്രദ്ധവയ്ക്കുമെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പകല്‍ പുല്ലുവിള ലിയോ തേര്‍ട്ടീന്‍ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിച്ച കേന്ദ്രമാണ് ഒരു സംഘം പേർ ആക്രമിച്ചത്. അകത്തുകടന്ന സംഘം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലെ വസ്തുക്കള്‍ എല്ലാം തകര്‍ത്തു. പരിശോധന തടസ്സപ്പെടുത്തി ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button