ബംഗളൂരു: തെലങ്കാനയില്‍ നിന്നുള്ള ടെക്കി യുവതി ബംഗളൂരുവില്‍ മരിച്ച നിലയില്‍. തെലങ്കാന കമറെഡ്ഡി സ്വദേശിനി ശരണ്യയെ (25) ആണ് ബംഗളൂരുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മരണവിവരം ബന്ധുക്കള്‍ അറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ ബംഗളൂരുവിലെത്തുകയും ചെയ്തു. ശരണ്യയുടെ മരണത്തില്‍ ഭര്‍ത്താവ് രോഹിത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ശരണ്യ.
ശരണ്യയും രോഹിത്തും സഹപാഠികളായിരുന്നു. പിന്നീട് വിവാഹിതരായ ഇവര്‍ ബംഗളൂരുവില്‍ താമസിച്ച് വരികയായിരുന്നു. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രോഹിത് മദ്യപിച്ചെത്തി ശരണ്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും രോഹിത്തിന്റെ പീഡനം സഹിക്കവയ്യാതെ ഇവര്‍ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് കുടുംബാംഗങ്ങളും ബന്ധുക്കളുമായി സമാധാന ചര്‍ച്ച നടത്തിയ ശേഷം ശരണ്യയെ വീണ്ടും ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടു പോയി.
തുടര്‍ന്നാണ് ഇപ്പോള്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മകളെ രോഹിത് കൊലപ്പെടുത്തിയതാകാമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തണി നടപടി വേണമെന്ന് ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments