ദുബായ്: കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത. അബുദാബിയിൽ ജോലി ചെയ്യുന്ന ആതിഫ് മുഹമ്മദിന്റെ അരികിൽ നിന്നാണ് അപകടമുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഗർഭിണിയായ ഭാര്യ മനാൽ യാത്രയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാൽ ഭർത്താവിന്റെ അരികിലെത്തിയത്. ഓഗസ്റ്റ് 10ന് മുൻപ് സന്ദർശക വീസക്കാർ യുഎഇയിൽ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്.
Read also: പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു: പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം
2019 ഒാഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനിൽ ജോലി ലഭിച്ചതിനാൽ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഒന്നാം വിവാഹ വാർഷികവും ആഘോഷിച്ചു. ഇതിനിടെ മനാൽ ഗർഭിണിയാണെന്ന സന്തോഷവാർത്തയും അറിഞ്ഞു. പ്രസവമടുക്കുമ്പോൾ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെ ഉദ്ദേശ്യം. എന്നാൽ വിധി ഇവരെ പിരിക്കുകയായിരുന്നു. ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവ് സഫിയയും നാട്ടിലേയ്ക്ക് തിരിച്ചു.
Post Your Comments