പത്തനംതിട്ട: പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്. 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ പുറത്തേക്ക് ഒഴുകും. ആദ്യം രണ്ട് ഷട്ടറുകൾ ഉയർത്തുകയും ഒരു മണിക്കൂറിന് ശേഷം രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുകയുമായിരുന്നു. പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. 5 മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. ജലനിരപ്പ് ഏകദേശം 40 സെന്റിമീറ്ററോളം അധികമാകും.
Read also: ഹാര്‍ലി ഡേവിഡ്സണ്‍, ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കും
പമ്പാ നദിയുടെ ഇരുകരകളിലും ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. ഇന്നത്തെ അളവ് പ്രകാരം 6.42 മീറ്ററാണ് പമ്പയിലെ ജലനിരപ്പ്. അത് മാലക്കര എന്ന സ്ഥലത്താണ് എടുക്കുന്നത്. കഴിഞ്ഞ ദിവസം വന്ന ആ ലെവൽ വരെയാണ് ഇത്തവണ ജലം എത്തുകയുള്ളൂ. അതിന് മുകളിൽ വരാനുള്ള സാധ്യത കുറവാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Post Your Comments