കരിപ്പൂര്‍ : ഒരു ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടം. അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പൈലറ്റ് ദീപക് സാഥെ, കോ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് കൈമാറിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. ഇവിടെ നിന്നും എംബാം ചെയ്ത ശേഷമാണ് മൃതേദഹം വിട്ടു നല്‍കിയത്.
എയര്‍ ഇന്ത്യ അധികൃതര്‍ക്കൊപ്പമാണ് മൃതേദഹങ്ങള്‍ ഏറ്റുവാങ്ങാനായി ഇവരുടെ ബന്ധുക്കളെത്തിയത്.. മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ മൃതേദഹങ്ങള്‍ കൊച്ചിയിലെത്തിച്ച ശേഷം ഇവിടെ നിന്നാകും സ്വദേശങ്ങളിലേക്ക് കൊണ്ടു പോവുക എന്നാണ് മലപ്പുറം കളക്ടര്‍ ബി.ഗോപാലകൃഷ്ണന്‍ അറിയിച്ചത്.
നാട്ടിലെ കുടുംബത്തെ കാണാനുള്ള പ്രതീക്ഷയില്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 190 യാത്രക്കാര്‍ വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഎക്‌സ്ബി1344 ബി737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45ഓടെ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയിലും മോശം കാലാവസ്ഥയിലും കുടുങ്ങി ലാന്‍ഡിംഗിനിടെ തെന്നിമാറി 35 ആടി താഴ്ചയിലേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു. ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് മരണ മുഖത്തും പൈലറ്റുമാര്‍ നിര്‍വേറ്റിയ തങ്ങളുടെ കര്‍ത്തവ്യമായിരുന്നു. ആകാശ കോട്ടയിലെ തന്റെ അനുഭവ സമ്പത്ത് ഒന്നു കൊണ്ട് മാത്രമാണ് പൈലറ്റ് ദീപക് സാഥെയ്ക്ക് വന്‍ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചത്. ദാരുണ അപകടത്തില്‍ 18 പേരാണ് മരിച്ചത്.
Post Your Comments