KeralaLatest NewsNews

136 അടി ആയാൽ തീരദേശവാസികളെ മാറ്റും; അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാറിലേക്ക്

ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു.  നിലവിൽ 135.65 അടിയായി ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍   തയ്യാറെടുപ്പുകൾ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 136 അടി എത്തിയാല്‍ സ്പില്‍വേ തുറക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button