തിരുവനനന്തപുരം : പഞ്ചമി ദിനം മുതലുള്ള എട്ട് ദിവസം വളരെയധികം സൂക്ഷിയ്ക്കണമെന്ന തിരിച്ചറിവില്‍ പഴമക്കാര്‍. കേരളത്തില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഇതുവരെ മഴ വലിയ ദുരിതങ്ങളുണ്ടാക്കിയില്ലെങ്കിലും ഇന്നു മുതല്‍ ഒരാഴ്ചക്കാലം പെയ്യുന്ന മഴയെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തെ പ്രളയ സാധ്യതയെന്നു പുത്തന്‍വേലിക്കര സ്വദേശിയായ മത്സ്യത്തൊഴിലാളി കെ.എസ്. ആന്റണി പറയുന്നു.
Read Also : സംസ്ഥാനത്ത് കനത്ത മഴ, അണക്കെട്ടുകള്‍ നിറയുന്നു
2018ലെ പ്രളയ സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വീട്ടുപകരണങ്ങള്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയര്‍ കൊണ്ടു കെട്ടിസൂക്ഷിക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറുകയും ചെയ്തിരുന്നു അദ്ദേഹം. എല്ലാ വര്‍ഷവും പഞ്ചമി മുതല്‍ ഏകാദശി വരെ 7 ദിവസങ്ങളാണ്. ഇക്കുറി ഷഷ്ഠി 2 ദിവസങ്ങളില്‍ ആയതിനാല്‍ 8-ാം ദിവസമാണ് ഏകാദശി.
പഞ്ചമി ദിനമായ ശനിയാഴ്ചയും ഷഷ്ഠി ദിനങ്ങളായ 9, 10 തീയതികളിലും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടല്‍ എടുക്കൂ. തുടര്‍ന്നുള്ള 3 ദിവസങ്ങളാണു കൂടുതല്‍ അപകടകരം. അഷ്ടമി, നവമി, ദശമി ദിനങ്ങളായ 12, 13, 14 തീയതികളില്‍ കടല്‍ തീരെ വെള്ളം എടുക്കില്ല. ഏകാദശി ദിനമായ 15-ാം തീയതി മുതലേ പിന്നീടു വെള്ളം കടലിലേക്കിറങ്ങൂ.
അതിനാല്‍, ഇന്നു മുതല്‍ 14 വരെയുള്ള പെയ്യുന്ന മഴ നിര്‍ണായകമാണ്. ഈ ദിവസങ്ങളില്‍ ന്യൂനമര്‍ദം ഉണ്ടാകുകയും അതി തീവ്രമഴ പെയ്യുകയും ചെയ്താലുണ്ടാകുന്ന പെരുവെള്ളം കടല്‍ സ്വീകരിക്കില്ല. അതു വെള്ളപ്പൊക്കത്തിനു കാരണമാകാം. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആന്റണി പറയുന്നു.
Post Your Comments