KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ, അണക്കെട്ടുകള്‍ നിറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. അണക്കെട്ടുകള്‍ നിറയുകയാണ്. അതിനാല്‍ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാരിയാറില്‍ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കും.നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ പെപ്പാറ ഡാമും തുറന്നു.

read also : കരിപ്പൂരില്‍ ഉണ്ടായത് വിമാനപകടമല്ല, കൊലപാതകം : നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് അവഗണിച്ചു : വ്യോമയാന വിദഗ്ദ്ധന്‍ മോഹന്‍ രംഗനാഥന്‍

മഴ ഇനിയും തുടരുകയാണെങ്കില്‍ ബാണാസുര അണക്കെട്ട് തുറക്കും. പത്തനംതിട്ടയും കനത്ത മഴയാണ് പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുന്‍പ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഡാം തുറന്നാല്‍, ഏതൊക്കെ പുഴകളിലും തോടുകളിലും വെള്ളം ഉയരുമെന്ന് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങള്‍ 15 മണിക്കൂര്‍ മുമ്ബ് ജനങ്ങളെ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button