ജയ്പുർ: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും ട്വീറ്റിൽ പറയുന്നു. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സുഹൃത്തുക്കളും പരിശോധനയ്ക്കു വിധേയമാകണമെന്നും കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments