ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , ചൈനയ്ക്കെതിരെ ഡ്രോണുകളും റോബട്ടിക്സും, ലേസറുകളുമടങ്ങുന്ന അത്യാധുനിക ആയുധങ്ങളുമായി ഇന്ത്യ .ഇതിനു പുറമെ ചുറ്റിയടിക്കുന്ന സൈനികോപകരണങ്ങള്‍, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ), ബിഗ് ഡേറ്റ അനാലിസിസ്, അല്‍ഗോരിതം തുടങ്ങിയ സങ്കേതങ്ങളെ കൂടുതലായി ആശ്രയിക്കാനാണു തീരുമാനം. മുതിര്‍ന്ന ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പഠനം പുരോഗമിക്കുന്നത്
Read Also :ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റമുട്ടൽ
കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പ്രകോപനം നേരിടാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനയിലാണു ആധുനിക സാങ്കേതികവിദ്യകളെ യുദ്ധതന്ത്രത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പരമ്പരാഗത മുറകള്‍ക്കൊപ്പം നൂതന സങ്കേതങ്ങളും ആവശ്യമാണെന്നാണു വിലയിരുത്തല്‍. വരുംവര്‍ഷങ്ങളിലെ യുദ്ധമുന്നണി ‘നിശ്ചലവും നിരായുധവും’ ആയിരിക്കുമെന്നു തിരിച്ചറിഞ്ഞു സജ്ജരാവുകയാണു ലക്ഷ്യം. എഐ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളും സ്വയം തീരുമാനമെടുക്കുന്ന യുദ്ധോപകരണങ്ങളും യാഥാര്‍ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണു ചൈന.
സാങ്കേതികവിദ്യയാണ് ഭാവിയിലെ യുദ്ധത്തിലെ നിര്‍ണായക ഘടകമെന്ന് തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെയും നീക്കങ്ങള്‍. ഡ്രോണ്‍ ആക്രമണങ്ങള്‍, ബിഗ് ഡേറ്റ അനാലിസിസ്, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഹൈപ്പര്‍സോണിക് സന്നിവേധ ദീര്‍ഘദൂര വെടിവയ്പ് സംവിധാനം, ദ്രവീകൃത പടച്ചട്ട, ക്വാണ്ടം കംപ്യൂട്ടിങ്, റോബട്ടിക്സ്, ലേസറുകള്‍, നിര്‍മിത ബുദ്ധി, ബയോമെറ്റീരിയല്‍ ചേര്‍ത്ത അദൃശ്യ മേലങ്കി തുടങ്ങിയ നിരവധി കാര്യങ്ങളാണു പഠനവിധേയമാക്കുന്നത്. ശക്തമായി തിരിച്ചടിക്കുകയും സ്വന്തം ഭാഗത്തു പരമാവധി ആള്‍നാശം കുറയ്ക്കുകയും ലക്ഷ്യമാണ്.
Post Your Comments