Latest NewsNewsIndia

യോഗി ആദിത്യനാഥ് ഹിന്ദുക്കളുടേത് മാത്രമല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ; അയോധ്യ പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന പ്രസ്ഥാവന വന്‍ വിവാദത്തില്‍

ലഖ്നൗ: അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദത്തില്‍. യോഗിയുടെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. യോഗി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്നും എസ് പി വക്താവ് പവന്‍ പാണ്ഡെ പറഞ്ഞു.

പ്രസ്താവന പിന്‍വലിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് യോഗി മാപ്പ് പറയണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചില്ല. എന്നാല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ താന്‍ ചെയ്ത സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് പവന്‍ പാണ്ഡെ വിമര്‍ശിച്ചു. അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്, ഹിന്ദു സമൂഹത്തിന്റെ മാത്രമല്ല. സംസ്ഥാനത്തെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ജനസംഖ്യ എന്തുതന്നെയായാലും, അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഈ ഭാഷയ്ക്ക് അന്തസ്സില്ല എന്ന് പവന്‍ പാണ്ഡെ പറഞ്ഞു.

ഒരു യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്കുശേഷം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞിരുന്നു. ‘നിങ്ങള്‍ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ എന്നോട് ചോദിച്ചാല്‍, എനിക്ക് ഒരു വിശ്വാസത്തെയോ മതവുമായോ സമൂഹവുമായോ ഒരു പ്രശ്നവുമില്ല. നിങ്ങള്‍ എന്നോട് ഒരു യോഗിയെന്ന നിലയില്‍ ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പോകില്ല, കാരണം ഒരു ഹിന്ദു എന്ന നിലയില്‍ എന്റെ ഉപാസന വിധി പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ട്. ആരാധനാരീതി, അതനുസരിച്ച് പ്രവര്‍ത്തിക്കുക, എന്നതാണ് ”യോഗി ആദിത്യനാഥ് പറഞ്ഞു.

പള്ളി നിര്‍മാണത്തിന്റെ ക്ഷണപത്രം തനിക്ക് ലഭിക്കില്ലെന്നുറപ്പാണ്. തന്നെയുമല്ല ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നുമില്ലെന്നും അവര്‍ എന്നെ ക്ഷണിക്കുന്ന ദിവസം, പലരുടെയും മതേതരത്വം അപകടത്തിലാകും. അതുകൊണ്ടാണ് അവരുടെ മതേതരത്വം അപകടത്തിലാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്, വിവേചനമില്ലാതെ എല്ലാവര്‍ക്കും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്നും യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button