വാഷിംങ്ടണ്‍: ചൈനീസ് ആപ്പുകള്‍ക്ക് അന്ത്യശാസനം നല്‍കി ട്രംപ്. ചൈനീസ് ഉടമസ്ഥതയിലുള്ള മാതൃ കമ്പനികള്‍ വില്‍ക്കുന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കും വെചാറ്റും 45 ദിവസത്തിനുള്ളില്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ സിഇഒ സത്യ നാഡെല്ലയും പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തെത്തുടര്‍ന്ന് ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് ഞായറാഴ്ച പറഞ്ഞു.
അതേസമയം കൈമാറാന്‍ തയ്യാറായ.ില്ലെങ്കിലോ ആരും വാങ്ങിയില്ലെങ്കിലോ രാജ്യത്ത് ഈ ആപ്പുകളെല്ലാം തന്നെ നിരോധിക്കുമെന്നും ടിക്ക് ടോക്ക് വ്യക്തിവിവരങ്ങള്‍ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ലൊക്കേഷന്‍ ഡാറ്റ, ബ്രൗസിംഗ്, സെര്‍ച്ച് ഹിസ്റ്ററി എന്നിവ ടിക്ക് ടോക്ക് പോലുള്ളവ ഉപയോക്താക്കളില്‍ നിന്നുള്ള ധാരാളം വിവരങ്ങള്‍ സ്വപ്രേരിതമായി പിടിച്ചെടുക്കുന്നു എന്ന് വ്യാഴാഴ്ചത്തെ ഉത്തരവില്‍ ആരോപിക്കുന്നു, അമേരിക്കന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭ്യമാക്കുന്നത് വലിയ ഭീഷണി ഉയര്‍ത്തുന്നതാണെന്നും ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു.
ടിക് ടോക്കിനെ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, ചൈനീസ് ആസ്ഥാനമായുള്ള ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് ചാറ്റ് ആപ്ലിക്കേഷനായ വി ചാറ്റിനെതിരെയും ട്രംപ് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. ഉപയോക്താക്കള്‍ക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ആപ്പ് ഒരുക്കുന്നുണ്ടെന്നും ഇത് നിരോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ പണവും മറ്റ് വസ്തുവകകള്‍ കൈമാറുന്നത് അമേരിക്കയുടെ നിയമപരധിയില്‍ വരുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Post Your Comments