Latest NewsIndiaNews

രണ്ടുതവണ വിവാഹം കഴിച്ച് വരന്റെ കുടുംബങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം തട്ടിയെടുത്ത യുവതി മൂന്നാം വിവാഹത്തിനിടെ പിടിയിലായി ; സംഭവം ഇങ്ങനെ

ജാര്‍ഖണ്ഡ് : രണ്ടുതവണ വിവാഹം കഴിച്ച് വരന്റെ കുടുംബങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം തട്ടിയെടുത്ത യുവതി മൂന്നാം വിവാഹത്തിനിടെ പിടിയിലായി. മൂന്നാമത്തെ വരന്റെ അമ്മ മുന്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പമുള്ള യുവതിയുടെ ഫോട്ടോകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവളുടെ മൂന്നാമത്തെ ശ്രമത്തില്‍ പിടിക്കപ്പെട്ടത്. ഷാഡി.കോം മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വിവാഹം കഴിക്കാനുള്ള പുരുഷന്മാരെ യുവതി തെരഞ്ഞെടുത്തിരുന്നത്.

യുവതിയുടെ ആദ്യ വിവാഹം 2015 ല്‍ ആയിരുന്നു. അന്ന് ഗിരിദിയിലെ രാജന്‍വാറില്‍ താമസിക്കുന്ന നിലയ് കുമാറിനെ വിവാഹം കഴിച്ചു. വിവാഹം രണ്ടുവര്‍ഷം നീണ്ടുനിന്നു, തുടര്‍ന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് അവള്‍ ഓടിപ്പോയി. താമസിയാതെ, യുവതി തന്റെ പ്രൊഫൈല്‍ ഷാഡി ഡോട്ട് കോമില്‍ അപ്ലോഡ് ചെയ്തു. എന്നാല്‍ ഇതില്‍ താന്‍ നേരത്തെ വിവാഹിതയായിരുന്നുവെന്ന വിവരം വെളിപ്പെടുത്തിയില്ല.

ഇത്തവണ ഗുജറാത്തില്‍ നിന്നുള്ള ഒരു അമിത് മോദി ഭോഗത്ത് എന്ന യുവാവാണ് യുവതിയുടെ വലയില്‍ വീണത്. ഇയാള്‍ അവളെ വിവാഹം കഴിച്ചു. യുവതി വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്യുകയും കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി അമിത് മോദിയില്‍ നിന്ന് 40-45 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

ഇവരുടെ ബന്ധം വേര്‍പെടുത്തിയതായും വിവാഹമോചനത്തിനുള്ള അപേക്ഷ കോടതി നിരസിച്ചതായും പോലീസ് പറഞ്ഞു. ഇതോടെ ദില്ലിയിലേക്ക് മാറുന്നതിന് സഹോദരിയെ സഹായിക്കാന്‍ പോകുന്നുവെന്നും പറഞ്ഞു പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ല.

തുടര്‍ന്നാണ് മൂന്നാമത്തെ ശ്രമം ആരംഭിച്ചത്. പൂനെയില്‍ നിന്നുള്ള വരനെയായിരുന്നു ഇത്തവണ തെരഞ്ഞെടുത്തത്. പൂണെകാരനായ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ സുമിത് ദസ്രത്ത് പവാറുമായിട്ടായിരുന്നു വിവാഹം കഴിക്കാന്‍ ഇരുന്നത്. ചത്ര ജില്ലയിലെ ഇറ്റ്‌കോറി സ്വദേശിയായ യുവതിക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ജാര്‍ഖണ്ഡില്‍ നിന്ന് അപേക്ഷിക്കേണ്ടി വന്നു.

സുമിത്തിന്റെ അമ്മ സ്ത്രീയുടെ ഫോണ്‍ പിടിച്ച് അവളുടെ മുന്‍ ഭര്‍ത്താവായ അമിത്തിന്റെ ഫോട്ടോകള്‍ കണ്ടെത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. അമ്മയ്ക്ക് സംശയം തോന്നിയതോടെ യുവതിയെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ അറിഞ്ഞു.

ഇക്കാര്യം അന്വേഷിക്കാന്‍ പൂനെ പോലീസ് ചത്ര പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര പോകാനായി പാസ്പോര്‍ട്ട് ഓഫീസില്‍ അവിവാഹിതയാണെന്ന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് യുവതിക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button