Latest NewsIndiaNews

കുട്ടികള്‍ എന്ത് ചിന്തിക്കുന്നു എന്നതിലല്ല എങ്ങനെ ചിന്തിക്കുന്നു എന്നതിനാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്‌കൂള്‍ വിദ്യാഭ്യാസത്തെ 3 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

കുട്ടികള്‍ എന്ത് ചിന്തിക്കുന്നു എന്നതിലല്ല എങ്ങനെ ചിന്തിക്കുന്നു എന്നതിനാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രാലയവും യു ജി സിയും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

34 വര്‍ഷത്തിന് ശേഷം വരുന്ന പുതിയ വിദ്യാഭ്യാസ നയം ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.ഏതെങ്കിലും പ്രത്യേകമേഖലയോട് പക്ഷപാതം കാണിക്കുന്നതായി ആരും പറഞ്ഞിട്ടില്ല. ആഞ്ചാംക്ലാസ് വരെ മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആശയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. സ്‌കൂള്‍ വിദ്യാഭ്യാസത്തെ 3 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയായിരിക്കണം പഠന മാദ്ധ്യമമെന്നും നിര്‍ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button