ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സിലിൽ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎന്‍ സുക്ഷാ കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9ന് ഓണ്‍ലൈനായി നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.
Also Read:ഉപഭോക്താക്കൾക്ക് കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ: ഈ കാർഡുകൾക്ക് പ്രത്യേക പരിഗണന
നീണ്ട 75 വര്‍ഷത്തിനിപ്പുറമാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയില്‍ നിന്നൊരു നേതാവ് അധ്യക്ഷനാകുന്നത്. പ്രധാനമന്ത്രിയെയും രാജ്യത്തെയും സംബന്ധിച്ച് ഇതൊരു ചരിത്ര നേട്ടമാണ്.
ഇന്ത്യയെന്ന രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് ഇന്ത്യയിലെ മുന്‍ സ്ഥിരം ക്ഷണിതാവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്ഥാനം ലഭിച്ചതില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്നും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ട്വിറ്റർ വഴിയായിരുന്നു ഇരുവരുടെയും പ്രതികരണം.
Post Your Comments