തിരുവനന്തപുരം : തീരപ്രദേശങ്ങളിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പോലീസ് സ്‌പെഷല്‍ ഡ്രൈവ് നടത്തുമെന്ന് സൗത്ത് സോണ്‍ ഡി.ഐ.ജി. കെ. സഞ്ജയ് കുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലും രോഗവ്യാപനം രൂക്ഷമായ മറ്റിടങ്ങളിലും റൂറല്‍ പോലീസ് നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് റൂറല്‍ പോലീസിന്റെ കീഴില്‍ വരുംദിവസങ്ങളില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായും ഡി.ഐ.ജി. വ്യക്തമാക്കി. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും സ്‌പെഷല്‍ ഡ്രൈവ് നടത്തുക.
സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഡി.ഐ.ജി. വരെ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമാകുമെന്നും വരുംദിവസങ്ങളില്‍ സ്‌പെഷല്‍ ഡ്രൈവ് ശക്തമാക്കും. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഡി.ഐ.ജി. കെ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം, പൂവ്വാര്‍, കഠിനംകുളം, അഞ്ചുതെങ്ങ്, വര്‍ക്കല പ്രദേശങ്ങളില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തി. മുഴുവന്‍ ചെക്ക് പോയിന്റുകളിലേയും പ്രവര്‍ത്തനങ്ങള്‍, കണ്ടെന്‍മെന്റ് സോണുകളിലെ നിരീക്ഷണങ്ങള്‍ എന്നിവ ഡി.ഐ.ജി. നേരിട്ട് വിലയിരുത്തി.
Post Your Comments