KeralaLatest NewsNews

കനത്ത മഴ തുടരുന്നു: മൂഴിയാർ ഡാമിന്റെയും മണിയാർ ബാരേജിന്റെയും ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാത്രിയിൽ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. മണിയാർ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാത്രിയോടെ പമ്പാനദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകളിൽ ആറടിയിലധികം വെള്ളം ഉയർന്നു.

Read also: വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​കും: എ​ട്ടു​ജി​ല്ല​ക​ളി​ല്‍ ഇന്ന് ഓറഞ്ച് അലർട്ട്

കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതേസമയം ഇടുക്കി ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്.ഇടുക്കിയിൽ പലയിടത്തും മണ്ണിടിഞ്ഞു. ഉരുൾപൊട്ടി, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം താറുമാറായി. മരങ്ങൾ കടപുഴകി റോഡുകളിലേക്കു വീണു കിടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button