കൊച്ചി: കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടുജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലര്‍ട്ടും മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
Read also: കോട്ടയം: ജലനിരപ്പ് ഉയര്‍ന്നു; ദുരന്തനിവാരണ നടപടികള്‍ സജീവം
അതേസമയം വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. വയനാട് വൈത്തിരിയില്‍ കനത്ത മഴ തുടര്‍ന്നതോടെ നിലമ്പൂര്‍ ചാലിയാര്‍ പുഴയിലും മലവെള്ളപാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.ചാലിപ്പുഴ നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ കോളനിയിലെ 29 വീട്ടുകാരെ വ്യാഴാഴ്ച രാത്രി മാറ്റിപ്പാര്‍പ്പിച്ചു. കുട്ടികളടക്കം എണ്‍പതോളം പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
Post Your Comments