പ്രളയക്കെടുതിയില്‍ സംസ്ഥാനം മുങ്ങി കൊണ്ടിരിക്കെ സര്‍ക്കാറിനെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് വിമര്‍ശനവുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും പഠിച്ച ടെക്‌നോളജി, റൂം ഫോര്‍ റിവര്‍ എന്നീ മാര്‍ഗങ്ങള്‍ വഴിയാവും ഇത്തവണ നാം അതിജീവിക്കുക. നോക്കിക്കോ സര്‍ക്കാര്‍ ഇസ്തം എന്നായിരുന്നു ശ്രീജിത്ത് കേരള സര്‍ക്കാറിനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.
എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് നെല്‍സണ്‍ ജോസഫ് രംഗത്തെത്തിയത്. മഴക്കെടുതി ഉണ്ടാക്കിയ ഉരുള്‍പൊട്ടലില്‍ 8 മരണമെന്നാണു വാര്‍ത്തകളില്‍ കണ്ടതെന്നും അന്‍പതിലധികം പേര്‍ അവിടെ താമസിച്ചിരുന്നെന്നും വന്ന് തുടങ്ങിയ ചിത്രങ്ങളിലും ദൃശ്യങ്ങളിലും അതുമുണ്ടാവുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും രണ്ടും രണ്ടാണെന്ന് വാദിക്കുന്നവരുണ്ടാവും. എനിക്ക് രണ്ടും മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളാണ്. ആ എഴുതിയതിനു പൊട്ടിച്ചിരിക്കുന്ന റിയാക്ഷന്‍ നല്‍കിയവര്‍ മൂവായിരത്തഞ്ഞൂറിനു മേലെ ഉണ്ട്. അതും കേരളം അതിജീവിക്കും. ഒരുപാട് കാലം അതും നിരീക്ഷിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ നിരീക്ഷകാ എന്നും നെല്‍സണ്‍ കുറിച്ചു.
സംസ്ഥാനത്ത് മഴ അതി ശക്തമായി തുടരുകയാണ്. ഇടുക്കിയിലും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇടുക്കി രാജമലയില്‍ കാണാതായ 78 പേരില്‍ 14 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 12 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. ശേഷിക്കുന്ന 52 പേരെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.
Post Your Comments