കോഴിക്കോട് : കരിപ്പൂരില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം പറത്തിയിരുന്നത് വളരെ പരിചയ സമ്പത്തുള്ള വൈമാനികനായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ ആയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് സാത്തേ.
ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്കുള്ളത് 30 വര്‍ഷത്തെ പരിചയ സമ്പത്താണ്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയവും ഉണ്ടായിരുന്നു. കൂടാതെ, വ്യോമസേന അക്കാദമിയുടെ സോഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ടെസ്റ്റ് പൈലറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ലാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഹോണര്‍ ബഹുമതിയും അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ന് അദ്ദേഹം അവസാനമായി പറത്തിയത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 ദുബായ്-കോഴിക്കോട് വിമാനമായിരുന്നു. ഇന്ന് വൈകുന്നേരം 7.50 ഓടെയാണ് അപകടം നടന്നത്. അപടകത്തില്‍ അദ്ദേഹമടക്കം 16 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സഹ പൈലറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടേബിള്‍ ടോപ് വിമാനത്താവളമായ കരിപ്പൂരില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി താഴ് വരയിലേക്ക് മറിയുകയായിരുന്നു. വിമാനം രണ്ടായി മുറിഞ്ഞു.
Post Your Comments