തിരുവനന്തപുരം : കഴിഞ്ഞ ആറു മാസം കേരളത്തിലെ എല്ലാ പ്രതിപക്ഷ കക്ഷികളും കോവിഡ് പ്രതിരോധ രംഗത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയാണെന്നും കോവിഡ് പ്രതിരോധം പാളിയെന്ന് ബോധ്യമായതോടെ കുറ്റം പ്രതിപക്ഷത്തിന്റെയും മറ്റും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതെന്നും യഥാര്‍ഥത്തില്‍ കേരളത്തില്‍ ഇപ്പോഴത്തെപോലെ ഭയനകമായ അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റബോധത്തോടെ ബന്ധപ്പെട്ടവര്‍ ഇത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കുഴപ്പമാണെന്ന് കണ്ടപ്പോള്‍ അന്ന് തന്നെ വൈകീട്ട് അദ്ദേഹം കരണംമറിഞ്ഞ് കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചുവെന്നും യുഡിഎഫ് ഭരണ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെന്നും ജനങ്ങള്‍ക്ക് അതില്‍ മതിപ്പുമുണ്ടെന്നും ദശാബ്ദങ്ങളിലൂടെ നേടിയെടുത്ത, ലോകത്തെ തന്നെ മികച്ച ആരോഗ്യ പരിരക്ഷ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുകയാണ.് അതു മാറിമാറിവന്ന എല്ലാ സര്‍ക്കാരുകള്‍ക്കും അവകാശപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതു പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം എന്നാണ്. ഇംഗ്ലിഷില്‍ ഒരു ചൊല്ലുണ്ട് – ബാഡ് വര്‍ക്കേഴ്‌സ് ആള്‍വേഴ്‌സ് ബ്ലൈം ഹിസ് റ്റൂള്‍സ് അതായത് കഴിവില്ലാത്ത ഒരാള്‍ തന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റൊരാളുടെ തലയില്‍ കെട്ടിവയ്കാന്‍ ശ്രമിക്കും എന്ന്. തന്റെയും സര്‍ക്കാരിന്റെയും പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും അധികൃതരെയുമാണു കോവിഡ് പ്രതിരോധം പാളിയതിന് ആദ്യം കുറ്റപ്പെടുത്തിയത്. അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം സമരം ചെയ്തത് കൊണ്ടാണ് രോഗം പകര്‍ന്നത് എന്ന ധ്വനിയിലാണ് അദ്ദേഹം സംസാരിച്ചത്. അത് ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമാണ്. പ്രവാസികള്‍ക്ക് മടങ്ങി വരുന്നതിന് നോണ്‍കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് അവരുടെ ആര്‍ത്തനാദം കേട്ടപ്പോഴാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഞാന്‍ 8 മണിക്കൂര്‍ സത്യഗ്രഹമിരുന്നത്. അതിന്റെ ഫലമായിട്ടാണോ കാസര്‍കോട്ടും പൂന്തുറയിലും ചെല്ലാനത്തും കോഴിക്കോട്ടും പൊന്നാനിയിലും കണ്ണൂരും രോഗബാധയുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
യുദ്ധം ജയിക്കുന്നതിനു മുമ്പ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞു സര്‍ക്കാര്‍ നടത്തിയ പിആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനത്തില്‍ വലിയ പങ്കുണ്ട്. മരത്തണ്‍ ഓടുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ക്ക് ട്രോഫി ലഭിച്ചു എന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ദിവസവും വൈകിട്ട് രണ്ടു മന്ത്രിമാരെ മൂകസാക്ഷികളാക്കി ടിവി ചാനലുകളിലൂടെ മുഖ്യമന്ത്രി ഒരു മണിക്കൂര്‍ സാരോപദേശം നടത്തും. എന്നിട്ട് കോവിഡിന്റെ മറവില്‍ മറുവശത്തു കൂടി അഴിമതി നടത്തുന്നതിനും സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിനും ഒത്താശ നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments