Latest NewsKeralaNews

വാനരന്മാർക്കും പക്ഷിജാലങ്ങൾക്കും ഭക്ഷണം നൽകി രാമഘോഷത്തിൽ പങ്കുചേർന്ന് കുമ്മനം രാജശേഖരനും

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പൂജയും ശിലാസ്ഥാപനവും നടന്നപ്പോൾ ആലപ്പുഴ ജില്ലയിൽ വെണ്മണി ശാർങ്ങക്കാവിലെ അന്തേവാസികളായ വാനരന്മാർക്കും പക്ഷിജാലങ്ങൾക്കും ഭക്ഷണം നൽകി രാമഘോഷത്തിൽ പങ്കുചേർന്ന് കുമ്മനം രാജശേഖരനും. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എല്ലാ ജീവജാലങ്ങളും വൃക്ഷലതാദികളുമായും ശ്രീരാമചന്ദ്രൻ പുലർത്തിയ സ്നേഹ സൗഹൃദ ബന്ധവും പാരിസ്ഥിതിക സൗഹാർദ്ദവും വെളിപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ചു ശാർങ്ങക്കാവിൽ ചടങ്ങ് സംഘടിപ്പിച്ചതെന്നും കുമ്മനം വ്യക്തമാക്കി.

Read also: സംസ്ഥാനത്ത് കോവിഡ് രണ്ട് ആഴ്‌ച്ച കൊണ്ട് നിയന്ത്രണവിധേയമാക്കാൻ നീക്കം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാമസൗഹൃദം പകർന്ന് വാനര ഊട്ട്.

ശ്രീരാമ ജന്മഭൂമിയിൽ നമ്മളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഉജ്ജ്വലവും അഭിമാനകരവുമായ വികാര സ്‌മൃതികൾ ജനമനസുകളിൽ പകർന്നുനൽകിക്കൊണ്ട് ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി ശിലാന്യാസം നടത്തിയപ്പോൾ ആലപ്പുഴ ജില്ലയിൽ വെണ്മണി ശാർങ്ങക്കാവിലെ അന്തേവാസികളായ വാനരന്മാർക്കും പക്ഷിജാലങ്ങൾക്കും ഭക്ഷണം നൽകി രാമഘോഷത്തിൽ പങ്കുചേർന്നു.

അച്ചന്കോവിലാറിന്റെ തീരത്തു വൃക്ഷനിബിഡമായ വനദുർഗ്ഗാ ദേവീക്ഷേത്ര സന്നിധി അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുന്ന മുഹൂർത്തത്തിൽ രാമമന്ത്ര ജപ മുഖരിതമായി. ശ്രീരാമ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും ശ്രീരാമാവതാരപാരായണയും നടത്തി. തുടർന്ന് വാനരന്മാർക്ക് ചോറും നീലക്കടലയും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു. രാമനോടൊപ്പം ധർമ്മ സംരക്ഷണത്തിന് അഹോരാത്രം പണിയെടുത്ത വാനരസേനയെ സ്മരിച്ചുകൊണ്ടാണ് വാനരഊട്ട് നടന്നത്.തുടർന്ന് പക്ഷികൾക്കും അച്ചൻകോവിൽ നദിയിലുള്ള മത്സ്യങ്ങൾക്കും , അണ്ണാൻ തടുങ്ങിയ കാവിലെ ജന്തു ജീവജാലങ്ങൾക്കും ഭക്ഷണം നൽകി.

എല്ലാ ജീവജാലങ്ങളും വൃക്ഷലതാദികളുമായും ശ്രീരാമചന്ദ്രൻ പുലർത്തിയ സ്നേഹ സൗഹൃദ ബന്ധവും പാരിസ്ഥിതിക സൗഹാർദ്ദവും വെളിപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ചു ശാർങ്ങക്കാവിൽ ചടങ്ങ് സംഘടിപ്പിച്ചത്.

അങ്ങനെ സഹജീവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉൽകൃഷ്ടമായ ശ്രീരാമദർശനത്തിന്റെ അനുഭവ സാക്ഷാത്കാരമായി ചടങ്ങ് മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button