കോഴിക്കോട് : കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയെ, കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ആഗസ്റ്റ് പത്ത് മുതൽ സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറും. കൊവിഡ് രോഗികൾക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിയാനാണ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കുന്നത്. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകൾ, മൾട്ടി പാരാ മോണിറ്റർ,മൊബൈൽ എക്സ്റേ, ഇൻഫ്യൂഷൻ പമ്പ്, എ ബിജി ഇസിജി മെഷീനുകൾ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറുന്നത്. സ്ട്രോക്ക് യൂണിറ്റിൽ ഇലക്ട്രോണിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 22 കിടക്കകളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കും.
വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി എല്ലാ കിടക്കകൾക്കും ടെലി മെഡിസിൻ സംവിധാനം. നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒ പി വിഭാഗം ജനറൽ ആശുപത്രി നഴ്സിംഗ് കോളജിലേക്കും ഹോമിയോ മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റുക.
Post Your Comments