Narendra Modi is unstoppable എന്ന് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍ പോലും പറയും. എത്ര നിസാരമായാണ് പതിറ്റാണ്ടുകളായി രാജ്യത്ത് നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ പരിഹരിച്ചു മുന്നോട്ട് പോകുന്നത്.
വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുന്നതോടെ ജനം മാറിചിന്തിക്കാന്‍ തുടങ്ങും. ഒരിക്കലും പരിഹരിക്കപ്പെടുകയില്ല അല്ലെങ്കില്‍ തൊട്ടാല്‍ കൈപൊള്ളും എന്നൊക്കെ പാടിപ്പുകഴ്ത്തിയ പ്രശ്‌നങ്ങള്‍ക്ക് അനായാസം പരിഹാരം കണ്ടെങ്കിലും അതിനുവേണ്ടി ടീം നരേന്ദ്രമോദി അണിയറയില്‍ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്തു എന്നത് പകല്‍പോലെ വ്യക്തം.
ഇവിടെ ഏറ്റവും വലിയ തിരിച്ചടി ആയിരിക്കുന്നത് ഇപ്പോള്‍ തന്നെ കനല്‍ തരികളായി ഇരിക്കുന്ന ഈര്‍ക്കിലി പാര്‍ട്ടികള്‍ക്കും, മത തീവ്രവാദികള്‍ക്കും, ലിബറല്‍സ് അല്ലെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അതുമല്ലെങ്കില്‍ ആക്ടിവിസ്‌റ് എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ക്കും വിലകൂടിയ ഈന്തപ്പഴവും, സാമ്പത്തീക നേട്ടവും പ്രതീക്ഷിച്ച് മുട്ടിലിഴയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും, സാംസ്‌ക്കാരിക നായകര്‍ എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഊളകള്‍ക്കുമെല്ലാമാണ്.
Frustration…ന്റെ അങ്ങേയറ്റമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ബാബരി തിരിച്ചുപിടിക്കും, ഇടനെഞ്ചില്‍ ആണ് ബാബറി എന്നൊക്കെ പറഞ്ഞ് സുഡാപ്പികളും, അമ്പലത്തിന് പകരം സ്‌കൂളുകള്‍ ആണ് പണിയേണ്ടതെന്ന ക്ളീഷേയുമായി ദേവസം ബോര്‍ഡുകളില്‍ ഇരുന്ന് കയ്യിട്ട് വരുന്ന അന്തങ്ങളും !.
അന്തങ്ങളുടെ ത്വത്തീക ആചാര്യന്‍ നമ്പൂതിരിപ്പാട് പറഞ്ഞത് ബാബറി പൊളിച്ചു മാറ്റണം എന്ന് തന്നെയാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നു എങ്കില്‍ അന്തങ്ങള്‍ കുലംകുത്തി എന്ന് വിളിച്ചേനെ.. ??
ഇത്രയും വലിയ നിരാശ ഉണ്ടാകാന്‍ എന്താണ് കാരണം എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിള്‍ ആണ്. ഇവരുടെ കയ്യിലെ സ്റ്റോക്ക് എല്ലാം കഴിഞ്ഞു. കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ വിഷയങ്ങള്‍ വേണ്ടേ..
സുപ്രീം കോടതി വിധി പ്രകാരം ആണ് അയോധ്യയില്‍ കാര്യങ്ങള്‍ നടക്കുന്നത്, കാശ്മീര്‍ വിഷയം ഇനി മിണ്ടിയിട്ട് ഒരു കാര്യവുമില്ല, പൗരത്വ നിയമ സമരം ഒക്കെ സ്വര്‍ണ്ണ കടത്ത് പിടികൂടിയതോടെ തീര്‍ന്നു.
അമ്പലം അല്ല പണിയേണ്ടത് ദാരിദ്ര്യം ആണ് മാറ്റേണ്ടത് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ 3 വര്‍ഷത്തെ ഭക്ഷണ ധാന്യങ്ങള്‍ സ്റ്റോക്കുള്ള രാജ്യത്ത് ഇനി ചെലവാകില്ല. കോവിഡ് ലോക്കഡോണ്‍ കാലത്ത് അക്കാര്യത്തില്‍ രാജ്യത്തിന്റെ കാര്യക്ഷമത തെളിഞ്ഞതാണ്.
കക്കൂസ് മുദ്രാവാക്യം ഒക്കെ 2018 ല്‍ തന്നെ അവസാനിച്ചിരുന്നു. ഗ്രാമങ്ങള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു, നല്ല റോഡുകള്‍ വന്നു, കൃഷിയില്‍ വന്‍തോതില്‍ മുന്നേറ്റം ഉണ്ടായി, LPG കണക്ഷന്‍ ഇല്ലാത്ത വീടുകള്‍ ഏറെക്കുറെ ഇല്ലാതായി. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നവും പൂര്‍ത്തിയാകുന്നു.
അധ്വാനിക്കാന്‍ മടിയില്ലാത്തവന് ജോലി ചെയ്യാന്‍ എല്ലാവിധ അവസരങ്ങളും രാജ്യത്തുണ്ട്. പാര്‍ട്ടിക്ക് കൊടി പിടിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ജോലി കിട്ടുന്ന നമ്പര്‍ വണ്‍ മോഡല്‍ അല്ല അത്.
അയോദ്ധ്യ എന്ന സ്ഥലം അടുത്ത 10 വര്‍ഷം കൊണ്ട് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമായി മാറുകയാണ്. എത്രയോ വര്ഷങ്ങളായി ആ ജില്ലയില്‍ മുടങ്ങിക്കിടന്ന വികസന പദ്ധതികള്‍ ഇനി അതിവേഗത്തില്‍ നടക്കും. ആ നാട്ടിലെ യുവാക്കള്‍ക്ക് ജോലി ലഭിക്കും, നാടിന്റെ മുഖച്ഛായ തന്നെ മാറാന്‍ പോകുന്നു.
രാമക്ഷേത്രത്തിന്റെ പേരില്‍ കേരളത്തിന് പുറത്ത് ന്യൂനപക്ഷങ്ങള്‍ക്കടക്കം ആര്‍ക്കും യാതൊരു കുഴപ്പവുമില്ല. എല്ലാം സമാധാനപരമായി അവസാനിച്ചതില്‍ ആഹ്‌ളാദിക്കുകയാണ് അവര്‍. ബാബറി എന്നത് അവരെ സംബന്ധിച്ച് ആയിരക്കണക്കിന് പള്ളികളില്‍ ഒന്ന് മാത്രം. അവരെ സംബന്ധിച്ച് മതം അല്ല റൊട്ടിയാണ് പ്രധാനം.
അതാണ് നമ്മുടെ നാട്ടിലെ മത തീവ്രവാദികളെയും, സഖാക്കളെയും, മാധ്യമ സഖാപ്പികളെയും ആകുലപ്പെടുത്തുന്നതും. കലാപം ഒന്നും ഉണ്ടായില്ലെങ്കില്‍ നാട്ടില്‍ വികസനം ഉണ്ടാകില്ലേ, യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കില്ലേ, അങ്ങനെ വന്നാല്‍ പിന്നെ ഇക്കൂട്ടര്‍ എങ്ങനെ ജീവിക്കും. പണിയയടുത്ത് തിന്ന ശീലം ഇല്ലല്ലോ.
CAA കലാപത്തിനും കേരളത്തില്‍ നിന്നുള്ള മതഭ്രാന്തന്മാരാണ് മറ്റുള്ള സ്ഥലങ്ങളില്‍ പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് എന്നോര്‍ക്കണം. അതായത് സമാധാനത്തില്‍ കഴിയുന്ന ജനങ്ങളെ കുത്തിത്തിരിപ്പ് ഉണ്ടാക്കി കലാപത്തിലേക്ക് തള്ളിവിടാനാണ് ശ്രമിച്ചത്.
130 കോടി ജനങ്ങളില്‍ ഞാന്‍ ഇല്ല എന്നൊക്കെ തള്ളി പോസ്റ്റിടുന്നത് കാണുമ്പോള്‍ നമുക്ക് കിട്ടുന്ന മാനസീക സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇവറ്റകള്‍ പിന്തുണച്ചിരുന്നു എങ്കില്‍ ആ ഒരു ഗുമ്മ് പോയേനെ ??
എല്ലാ കുരുക്കളും പൊട്ടിച്ചു തീര്‍ക്കല്ലേ, യൂണിഫോം സിവില്‍ കോഡ് വരാന്‍ കിടപ്പുണ്ട്. മോഡിയും അമിത് ഷായും ശരിക്കും ‘സാഡിസ്റ്റുകള്‍’ ആണ്. എല്ലാ കുരുക്കളും ഒരുമിച്ച് പൊട്ടിക്കാന്‍ സമ്മതിക്കില്ല. കശ്മീര്‍ കുരു പൊട്ടി തീര്‍ന്നു എന്നുറപ്പു വരുത്തിയാണ് കൃത്യം 1 വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത് നടപ്പിലാക്കിയത്. അപ്പോള്‍ ഇതിന്റെ കുരു പൊട്ടി തീരുമ്പോള്‍ അറിയിക്കണേ. നിങ്ങള്‍ ഇല്ലെങ്കില്‍ ആകെ ബോറടിയാണ്.. ??
Post Your Comments