തിരുവനന്തപുരം: കേരളം, മാഹി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ അതിതീവ്ര നിലയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടകത്തിന്റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകും. കനത്ത മഴയെത്തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയം ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് യൂണിറ്റുകള്‍ സംസ്ഥാനത്തെത്തിയിരുന്നു. കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരില്‍ ദുരന്തനിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്.
Read also: കോവിഡെന്ന് പ്രചരണം: ഡിജിപിക്ക് പരാതി നല്കി പി.എസ്.ശ്രീധരന്‍പിള്ള
വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര് പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര് പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments