വുഹാൻ: വുഹാനില്‍ കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷം പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന് കണ്ടെത്തല്‍. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തിൽ 90 പേര്‍ക്കും ആരോഗ്യപ്രശ്നമുണ്ട്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായും പഠനത്തില്‍ തെളിഞ്ഞു.
അതേസമയം കൊറോണ വൈറസ് വ്യാപനം ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ മറ്റൊരു പകര്‍ച്ചാ വ്യാധി കൂടി റിപ്പോർട്ട് ചെയ്‌തു. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്‌എഫ്സിടിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന വൈറസ് ബാധ രാജ്യത്ത് 60 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചതായും ഏഴ് പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതായും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments