ന്യൂഡല്‍ഹി: ഇന്ത്യ രചിക്കുന്നത് സുവര്‍ണ അദ്ധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ ആവേശഭരിതമാണ്. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമന് നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായിരിക്കുകയാണ്. ജന്മഭൂമിയില് നിന്ന് രാമനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ശ്രീരാമന് ഐക്യത്തിന്റെ അടയാളമാണ്. ഒരു കൂടാരത്തില്‍ നിന്ന് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുകയാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Read also: ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
സരയു തീരത്ത് ചരിത്രം യാഥാര്‍ത്ഥ്യമായി. ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയായിരുന്നു. ദളിതരും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചു. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. ക്ഷേത്രം വരുന്നതോടെ അയോദ്ധ്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments