പനാജി • കോണ്‍ഗ്രസിന് കനത്ത ആഘാതം സമ്മാനിച്ച് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും പോണ്ട എം.എൽ.എയുമായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ഭാരതീയ ജനതാ പാർട്ടിയിൽ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
2017 ലെ വാൽപോയ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ആരോഗ്യമന്ത്രി വിശ്വജിത് റാണെയ്ക്കെതിരെ റോയ് മത്സരിച്ചച്ചിട്ടുണ്ട്. അതേസമയം, പോണ്ട സിവിൽ ബോഡിലെ കൗൺസിലറാണ് റിതേഷ്. വെങ്കടേഷ് നായിക്കിന് പകരമായി റിതേഷിനെ പോണ്ട മുനിസിപ്പൽ കൗൺസിലിന്റെ പുതിയ ചെയർപേഴ്‌സണാക്കുമെന്ന് ബി.ജെ.പി മുതിർന്ന പ്രവർത്തകൻ പറഞ്ഞു.
15 അംഗ പോണ്ട കൗൺസിലിൽ ബി.ജെ.പിക്ക് നാല് കൗൺസിലർമാരും റിതേഷ് ക്യാമ്പിൽ മൂന്നുപേരുമുണ്ട്. ബാക്കി അംഗങ്ങൾ മഹാരാഷ്ട്രവാടി ഗോമാന്റക് പാർട്ടി (എം.ജി.പി), സ്വതന്ത്രർ എന്നിവരാണ്.
1999 ൽ പോണ്ട നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ രവി വിജയിച്ചിരുന്നു. 2000 ൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരു കൂട്ടം എം.എല്‍.എമാരുമായി ബി.ജെ.പിയിൽ ചേരുകയും അന്നത്തെ മുഖ്യമന്ത്രി മനോഹർ പരീക്കറെ സഹായിക്കുകയും ചെയ്തു. 2002 വരെ ബി.ജെ.പിയുമായുള്ള ബന്ധം തുടർന്ന രവി പിന്നീട് കോൺഗ്രസിൽ ചേരുകയും 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം കോൺഗ്രസിനൊപ്പമാണ്.
1994 ലും 1991-93 കാലയളവിലും രവി നായിക് ഗോവ മുഖ്യമന്ത്രിയായിരുന്നു.
മക്കള്‍ ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയായ രവി നായിക് അവരുടെ തീരുമാനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് പറഞ്ഞു. തന്റെ രണ്ട് മക്കളും പ്രായപൂര്‍ത്തിയായവാരാണെന്നും അവര്‍ അവരുടെ തീരുമാനങ്ങൾ എടുക്കുന്നുവെന്നും രവി പറഞ്ഞു.
Post Your Comments