Latest NewsKeralaIndiaNews

അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുന്ന മുഹൂര്‍ത്തത്തെ ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തുവച്ച് കേന്ദ്രമന്ത്രി

രാവണനെ വധിച്ചശേഷം പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്ക് മടങ്ങുന്ന തിന്റെ ദൃശ്യമാണ്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുന്ന മുഹൂര്‍ത്തത്തെ ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തുവച്ച് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഭരണഘടനയുടെ പ്രാഥമിക രൂപത്തില്‍ ശ്രീരാമന്‍ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് എടുത്തു കാട്ടിയത്. രാവണനെ വധിച്ചശേഷം പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്ക് മടങ്ങുന്ന തിന്റെ ദൃശ്യമാണ് ഭരണഘടനയിലുള്ളത്. കേന്ദ്ര നിയമകാര്യമന്ത്രി സമൂഹമാദ്ധ്യമ ത്തിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

“ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ രേഖയിൽ ശ്രീരാമൻ, മാതാ സീത, ലക്ഷ്മൺ എന്നിവർ രാവണനെ പരാജയപ്പെടുത്തി അയോദ്ധ്യയിലേക്ക് മടങ്ങുന്നതിന്റെ മനോഹരമായ രേഖാചിത്രമുണ്ട്. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തിന്റെ തുടക്കത്തിൽ ഇത് ലഭ്യമാണ്” കേന്ദ്ര നിയമകാര്യമന്ത്രിഭരണഘടനയുടെ യഥാർത്ഥ രേഖയിൽ മൗലീകാവകാശങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന പുറത്തു തന്നെയാണ് ശ്രീരാമന്റെ സീതാസമേത ചിത്രമുള്ളത്. അയോദ്ധ്യ ക്ഷേത്രപുനര്‍നിര്‍മ്മാണ ദിവസം ഭാരത ഭരണഘടനയുടെ ഈ ചിത്രം തികച്ചും പ്രസക്തമെന്നാണ് ചിത്രത്തെ പരാമര്‍ശിച്ച് രവിശങ്കര്‍ പ്രസാദ് പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button